തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ പ്രദീപിനെ കുന്നംകുളം പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ








































