ജോലിചെയ്യാനും ജീവിക്കാനും വിശാല സാഹചര്യം ഒരുക്കുന്ന ഭരണകൂടമാണ് ഗൾഫിൽ; എംഎ യൂസഫലി

By Team Member, Malabar News
MA Yusuf Ali About The Expats Situatuons In Gulf Countries
Ajwa Travels

ദുബായ്: ഗൾഫിൽ എല്ലാ മതസ്‌ഥരും ഒരുപോലെയാണെന്നും ജോലിചെയ്യാനും ജീവിക്കാനും വിശാല സാഹചര്യം ഒരുക്കുന്ന ഭരണകൂടമാണ് ഗൾഫിൽ ഉള്ളതെന്നും ഈദ് സന്ദേശത്തിൽ എംഎ യൂസഫലി പറഞ്ഞു. എല്ലാവർക്കും വരാനും അവരുടെ മതം അനുഷ്‌ഠിക്കാനും ജോലി ചെയ്യാനും അതിൽ നിന്ന്​ കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക്​ അയക്കാനുമുള്ള സ്വാതന്ത്ര്യം ഗൾഫിലുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

‘ഗൾഫിലെ കരുണയുള്ള ഭരണകർത്താക്കളെ​ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്‌ഥരും ഒരുപോലെയാണ്​. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകർത്താക്കളാണ്​ ഇവിടെയുള്ളത്​. ഇവിടെ അമ്പലവും ക്രിസ്‌ത്യൻ പള്ളിയും മുസ്​ലിം പള്ളിയുമെല്ലാമുണ്ട്​’.

‘സഹിഷ്‌ണുത ഊട്ടിയുറപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും വേണ്ടി ഒരു വകുപ്പും അതിന് മന്ത്രിയും ഉള്ള രാജ്യമാണിത്. 14 ഏക്കറിൽ അബൂദബിയിൽ വിശാലമായ ഹൈന്ദവ ക്ഷേത്രം നിർമാണം പുരോഗമിക്കുന്നു​. എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കും പള്ളികളുണ്ട്​. ഒരു പള്ളിയുടെ പേര്​ തന്നെ മസ്​ജിദ്​ മറിയം ഉമ്മു ഈസ എന്നാണ്​. മതസൗഹാർദത്തിന്​ ഗൾഫ്​ പ്രസിദ്ധമാണ്’​.

വിശാല കാഴ്‌ചപ്പാടുള്ള മതമാണ്​ ഇസ്​ലാം. അന്യമതസ്‌തരെയും അന്യ മതത്തെയും സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന മതമാണ്​ ഇസ്​ലാം. സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും ആത്‌മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകൾ മനസിലാക്കാനും കഴിയുന്ന മാസത്തിൽ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരൻമാർക്കും ഈദ്​ ആശംസകൾ നേരുന്നു’- യൂസഫലി പറഞ്ഞു.

എംഎ യൂസഫലിക്കെതിരായ പിസി ജോർജിന്റെ പരാശമർശത്തിന്റെ പശ്‌ചാത്തലത്തിൽ കൂടിയാണ്​ അദ്ദേഹത്തിന്റെ പെരുന്നാൾ സന്ദേശം.

Read also: സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE