മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ചാക്കുകളില്‍ ഉപ്പ് നിറക്കുന്നതിനിടെ ആയിരുന്നു അപകടം.
പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരധനസഹായം അനുവദിച്ചിട്ടുണ്ട്. അപകടത്തില്‍ ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെര്‍ജയും അനുശോചനം രേഖപ്പെടുത്തി.
Most Read: വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റിൽ










































