വിറകുപുരയുടെ ഭിത്തി ഇടിഞ്ഞുവീണ് എട്ടുവയസുകാരന്‍ മരിച്ചു

By News Bureau, Malabar News
suicide-Munnar
Representational Image
Ajwa Travels

പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് എട്ടുവയസുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിൻസിൻ- റോസിലി ദമ്പതികളുടെ മകൻ പോൾവിൻ ആണ് മരിച്ചത്.

ശനിയാഴ്‌ച ആയിരുന്നു അപകടം നടന്നത്. ശോച്യാവസ്‌ഥയിൽ ആയിരുന്ന പഴയ വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. സഹോദരങ്ങളായ അശ്വിൻ, എഡ്വിൻ എന്നിവർ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽനിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Most Read: റാന്നിയിൽ കത്തിക്കുത്ത്; ഒരു മരണം, ഒരാൾക്ക് ഗുരുതര പരിക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE