തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകര പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞു പൊളിഞ്ഞ് വീഴാൻ തുടങ്ങുകയാണെന്ന് ഇപി ജയരാജൻ വ്യക്‌തമാക്കി.
പിസി ജോര്‍ജ് മാത്രമല്ല പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസ് കൂടിയാണ്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്‌നയെ സല്‍കരിച്ച് കൊണ്ടുപോയി കൊടുത്തത് ആര്‍എസ്എസ് ആണ്. അപ്പോള്‍ ഇതിനുപിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേ ഉള്ളൂവെന്നും ജയരാജന്‍ ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൾ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ബിരിയാണി ചെമ്പിൽ ലോഹ വസ്‌തുക്കൾ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്.
Read Also: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം








































