അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം

By Staff Reporter, Malabar News
Real-time online loans; Reserve Bank warns against falling into trap
Ajwa Travels

മുംബൈ: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് അറിയിച്ചു. അടിസ്‌ഥാന നിരക്കുകൾ ഉയർന്നതോടെ ഭവന, വാഹന വായ്‌പ പലിശാ നിരക്കുകളിലും വർധനയുണ്ടാകും.

ഒരു മാസത്തിനിടെ ആകെ 0.9 ശതമാനത്തിന്റെ വർധനയാണുണ്ടായത്. മെയ് മാസത്തിൽ യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് (റിപ്പോ) 0.4 ശതമാനം റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) വർധിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് മാത്രമാണ് നേരിയ ആശ്വാസം.

Read Also: അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE