സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ നദിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

By Senior Reporter, Malabar News
anupama drowned to death
അനുപമ

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.

വിതുര-ചന്തമുക്ക് താവയ്‌ക്കൽ ആറ്റിലാണ് അനുപമ മുങ്ങി മരിച്ചത്. ആറ്റിലെ പടിക്കെട്ടിൽ കൂടി നടക്കുന്നതിനിടയിൽ കാൽവഴുതി സുഹൃത്ത് ആറ്റിൽ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീണു.

കൂടെയുള്ളവർ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ ഇതര സംസ്‌ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Most Read| യൂത്തിന്റെ പാറ്റ കൂട്ടായ്‌മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE