ഈജിപ്ഷ്യൻ ദേവതകളെ അനുസ്‌മരിപ്പിക്കുന്ന ഗെറ്റപ്പിൽ ആരാധകരുടെ മനം കവർന്ന് താരസുന്ദരി പ്രിയങ്ക ചോപ്ര. ലക്ഷ്വറി ജ്വല്ലറി ബ്രാൻഡ് ബുൾഗറി പാരിസിൽ സംഘടിപ്പിച്ച ഫാഷൻ ഇവന്റിലാണ് താരം തിളങ്ങിയത്. ബ്രാൻഡിന്റെ നാലു പുതിയ അംബാസഡർമാരിൽ ഒരാളായ പ്രിയങ്ക ഫാഷന്‍ ചോയ്സുകൾ കൊണ്ട് അൽഭുതം സൃഷ്‌ടിച്ചു.
ഈജിപ്ഷ്യൻ ദേവതയെന്ന് തോന്നുംവിധം ഓറഞ്ച് സീക്വിൻ മാക്‌സി ഡ്രസിലാണ് ആദ്യദിനം പ്രിയങ്ക തിളങ്ങിയത്. ഫുൾ സ്ളീവ്, പാഡഡ് ഷോൾഡർ, പ്ളൻജിങ് നെക്‌ലൈൻ, റഫിൾസ് എന്നിവയാണ് ഈ വസ്‌ത്രത്തെ ആകർഷകമാക്കുന്നത്.
View this post on Instagram
ഒരേ സമയം മോഡേൺ, ക്ളാസിക് ഫീൽ ഡ്രസിന് നൽകുന്നു. ഓറഞ്ച് നിറത്തിൽ സീക്വിനുകൾ ചേരുമ്പോൾ ലുക്ക് കൂടുതൽ മനോഹരമാകുന്നു. ക്ളോത്തിങ് ബ്രാൻഡ് റസാറിയോയുടെ കലക്ഷഷനിൽ നിന്നുള്ളതാണ് ഈ ഡ്രേപ്ഡ് സീക്വിൻ മാക്‌സ് ഡ്രസ്. 2520 ഡോളർ (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില.
ഡയമണ്ട് നെക്‌ലേസും മോതിരങ്ങളുമാണ് ആക്‌സസറീസ്. ആഭരണങ്ങൾ കുറച്ച് ക്ളാസിക് ലുക്കിലാണ് സ്‌റ്റൈലിങ്. സബ്റ്റിൽ മേക്കപ്പും ഓപ്പൺ ഹെയർ സ്‌റ്റൈലും പ്രിയങ്കയ്‌ക്ക് കൂടുതൽ പ്രൗഢി നൽകുന്നു.
Most Read: ‘എൻ സർവമേ’; ശ്രദ്ധേയമായി ‘777 ചാര്‍ളി’യിലെ പുതിയ ഗാനം







































