‘എൻ സർവമേ’; ശ്രദ്ധേയമായി ‘777 ചാര്‍ളി’യിലെ പുതിയ ഗാനം

By Film Desk, Malabar News
Ajwa Travels

കന്നഡ നടനും സംവിധായകനും നിർമാതാവുമായ രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രം ‘777 ചാർളി’യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ നാളെ പ്രദര്‍ശനത്തിനെത്തും.

‘എൻ സർവമേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് അനന്യ ആണ്. നോബിള്‍ പോളാണ് സംഗീത സംവിധായകൻ.

ഏകാന്തതയിൽ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ‘ധര്‍മ്മ’ എന്നാണ് രക്ഷിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ പ്രതീക് ഷെട്ടിയാണ്. വിവിധ ഭാഷകളിലെ‌ സംഭാഷണം ഒരുക്കിയിരിക്കുന്നത് കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌.

Most Read: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡെല്‍ഹി പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE