നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ; ലക്ഷ്യം വിദ്യാർഥികളെന്ന് പോലീസ്

By News Desk, Malabar News
Kalamassery Polytechnic college drug case
Rep. Image
Ajwa Travels

കോഴിക്കോട്: മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം ആന്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർ എജെ ജോൺസന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും നല്ലളം വെള്ളയിൽ പോലീസ് സ്‌റ്റേഷനും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.

കോഴിക്കോട് സിറ്റിയിൽ തിങ്കളാഴ്‌ച നടന്ന റെയ്‌ഡിൽ കോന്നാട് സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ഉസ്‌മാൻ, അരക്കിണർ ചാക്കീരിക്കാട് പറമ്പ് ബെയ്‌ത്തുൽ ഷഹദ് വീട്ടിൽ റിയാസ് (46) എന്നിവരാണ് പിടിയിലായത്. സ്‌കൂൾ തുറന്നത് മുതൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് പരിശോധന ശക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡൻസാഫിനെ ഉടച്ചുവാർത്തത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുകയാണ്.

ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐപിഎസ്‌ നിരോധിത പുകയില വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വിൽപനക്കെതിരെ സ്‌കൂൾ പരിസരത്ത് ഡാൻസാഫ് രഹസ്യമായി നിരീക്ഷണം നടത്തി വരികയാണ്.

Most Read: പോലീസിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE