പോലീസിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

By News Desk, Malabar News
loksabha election
Representational Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലുണ്ടായ വ്യാപക ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ കയ്യേറ്റം ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസ്.

എന്നാൽ, കെപിസിസി ഓഫിസ് ആക്രമണത്തിൽ പോലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്‌ഥാനത്ത് വ്യാപക അക്രമമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സിപിഎം- കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്‌ഥാനത്തെ സംഘർഷാവസ്‌ഥയിലാക്കി. കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.

Most Read: 22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE