തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ മാര്‍ച്ച്. 500ലധികം വരുന്ന വനിതകള്‍ അടക്കമുള്ള ജീവനക്കാരാണ് ജോലി സമയത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ച് നടത്തിയത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ 12.50 വരെയായിരുന്നു പ്രകടനം.
അതേസമയം, സെക്രട്ടറിയേറ്റില്‍ ഏറെ തിരക്കുള്ള ദിവസം തന്നെ ഇത്തരത്തില്‍ ജീവനക്കാര്‍ ജോലി സമയത്ത് പ്രതിഷേധിച്ചതിനെതിരെ പല ഭാഗത്ത് നിന്നും വിമര്‍ശനം ഉയരുകയാണ്. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെയാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായാണ് പ്രകടനം നടന്നത്.
Read Also: ഒന്നര വർഷത്തിനകം 10 ലക്ഷം തൊഴിൽ; വകുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി