ഒന്നര വർഷത്തിനകം 10 ലക്ഷം തൊഴിൽ; വകുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

By Staff Reporter, Malabar News
pm-narendra-modi-mann-ki-bath
Ajwa Travels

ന്യൂഡെൽഹി: അടുത്ത ഒന്നര വർഷത്തിനിടെ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് നിയമനം നൽകാൻ നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമാണ് മോദി നിർദ്ദേശം നൽകിയത്. തൊഴിലില്ലായ്‌മ സംബന്ധിച്ച് പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

സർക്കാർ മേഖലയിൽ വിവിധ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്ന വസ്‌തുത കൂടി പരിഗണിച്ചാണ് നിയമനത്തിന് നിർദ്ദേശം നൽകിയത്. സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷി അവലോകനം ചെയ്‌തതിന് പിന്നാലെയാണ് നിർദ്ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Read Also: മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE