കാസർഗോഡ്: ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടം പുതുക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ 24ന് ജില്ലാതല യോഗം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ ജീവൻ ബാബുവും എൻഎ നെല്ലിക്കുന്ന് എംഎൽഎയുമായി ചർച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തിൽ അന്ന് 3.30ന് കളക്‌ടറുടെ അധ്യക്ഷതയിലാണ് യോഗം. എംഎൽഎ, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ, നഗരസഭ ചെയർമാൻ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
Most Read: അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്






































