അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

By News Desk, Malabar News
Private tuition of teachers; Department of Public Instruction with action
Image Courtesy: Himalayan Times
Ajwa Travels

തിരുവനന്തപുരം: സർക്കാർ- എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിജിലൻസ് പിടികൂടിയ ഏഴ് അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന്റെ സഹായത്തോടെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

അതേസമയം, സർക്കാർ അംഗീകാരമില്ലാതെ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനുള്ള നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടു. അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കാൻ അംഗീകാരമുള്ള സ്‌കൂളുകളിൽ രണ്ടുമുതൽ എട്ടുവരെ ക്‌ളാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്‌ഥാനത്തിലും 9, 10 ക്‌ളാസുകളിൽ വയസിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്‌ഥാനത്തിലും പ്രവേശനം നൽകുന്നതിന് വകുപ്പ് അനുമതി നൽകി.

Most Read: പ്രതിപക്ഷ നേതാവ് വിഡി സതീശന് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE