തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ വധഭീഷണി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ സിനി ജോയ്, സിറാജു നരിക്കുനി എന്നിവർക്കും, ‘സഖാവ് കേരള’ എന്ന പ്രൊഫൈലിനുമെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ അനിൽകുമാറാണ് ഡിജിപി അനിൽകാന്തിന് പരാതി നൽകിയത്. വിഡി സതീശന്റെ ചിത്രം സഹിതം ‘ആറ് മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കേണ്ടി വരും’ എന്ന വാചകത്തോടെ പോസ്‌റ്റ് ഇട്ടതിനെതിരെയാണ് പരാതി.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴി എടുക്കും