കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്താണ് അപകട കുഴിയുള്ളത്. വർഷം തോറും ഈ കുഴി രൂപപ്പെട്ടു വെള്ളം നിറയും. അപകടവും ഉണ്ടാകും. താൽക്കാലിക ആശ്വാസത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ ഇതു പഴയപടിയാകും.
ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ വലിയ ചരക്കു വാഹനങ്ങൾ ഉൾപ്പടെ ഇതുവഴിയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കുമാണ് ഇതിലൂടെ യാത്ര ഏറെ പ്രയാസമാകുന്നത്. വാഹനത്തിന്റെ അടിഭാഗം മണ്ണിൽ ഉരസുന്നതും ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഈ കുഴി അറിയാത്തതിനാൽ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. കുഴിയിൽ വീണ് യന്ത്രഭാഗങ്ങൾ കേടായി വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്.
Most Read: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ






































