വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

By News Desk, Malabar News
Groom fined Rs 2 lakh for dancing in road
Ajwa Travels

വിവാഹങ്ങൾ ആകർഷകമാക്കാനും ആളുകളാൽ ശ്രദ്ധിക്കപ്പെടാനും എന്തും ചെയ്യാൻ തയ്യാറാണ് ഇപ്പോഴത്തെ വധൂവരൻമാർ. രഥത്തിലും ആഡംബര കാറുകളിലും എന്തിന് കാളവണ്ടിയിൽ പോലും വന്നിറങ്ങി വൈറലാകാൻ ശ്രമിക്കാറുണ്ട്. അങ്ങനെ വിവാഹവേദിയിലേക്ക് പോകുന്ന വഴി വൈറലായ ഒരു വരന് ലഭിച്ചത് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയാണ്.

തിരക്കുള്ള റോഡിൽ തുറന്ന ഓഡി കാറിനുള്ളിൽ കൂട്ടുകാരോടൊപ്പം ഡാൻസ് ചെയ്യുന്ന വരന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വഴിയാത്രക്കാരനായ ഒരാളാണ് വീഡിയോ പങ്കുവെച്ചത്. “ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്കുള്ള എന്റെ യാത്രക്കിടെ, മുസാഫർ നഗർ ജില്ലയിലെ ചില ആളുകൾ അവരുടെ സന്തോഷത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. ട്രാഫിക് പോലീസ് ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

ചില ആളുകൾ കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്ന് ഡാൻസ് ചെയ്യുന്നതും സെൽഫി എടുക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്‌തമാണ്. വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ യുപി പോലീസ് വരനെ തേടിയിറങ്ങി. ഉടനടി രണ്ട് ലക്ഷം രൂപ പിഴ ‘സമ്മാനമായി’ കൊടുക്കുകയും ചെയ്‌തു.

നിരവധി ആളുകളാണ് പോലീസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. പിഴ കുറഞ്ഞുപോയെന്നും വരനെയും കൂട്ടുകാരെയും ജയിലിൽ അടക്കണമെന്നും ആയിരുന്നു ചിലരുടെ അഭിപ്രായം. മുസാഫർ നഗർ പോലീസിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ട 2 മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ മൂവായിരത്തിലധികം ആളുകൾ കണ്ടു.

Most Read: ഗുണങ്ങൾ ഏറെ; ഈ പഴങ്ങൾ തൊലി കളയാതെ കഴിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE