ഗുണങ്ങൾ ഏറെ; ഈ പഴങ്ങൾ തൊലി കളയാതെ കഴിക്കാം

By Team Member, Malabar News
Dont Waste The Peel Skins Of These Fruits And Vegetables

നാം മിക്കപ്പോഴും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അവയുടെ തൊലി നീക്കം ചെയ്‌തതിന്‌ ശേഷമാണ്. ഭക്ഷ്യസുരക്ഷയെ കരുതിയോ, വൃത്തിയെ കരുതിയോ, രുചിയില്ലായ്‌മയെ കരുതിയോ ആണ് നമ്മൾ അവയുടെ തൊലി നീക്കം ചെയ്യുന്നത്. എന്നാൽ തൊലി കളയുന്നതോടെ മിക്കപ്പോഴും പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

ചില പഴങ്ങളുടെ തൊലിക്ക് പൊതുവെ രുചി കുറവാണ്. എന്നാൽ ഇത് നീക്കം ചെയ്യാതെ കഴിക്കുന്നതിലൂടെ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും. അത്തരത്തിൽ തൊലി കളയാതെ തന്നെ ആഹാരമാക്കാൻ സാധിക്കുന്ന ചില പഴങ്ങളും പച്ചക്കറികളും പരിചയപ്പെടാം.

മാമ്പഴം

മാമ്പഴത്തിന്റെ പൾപ്പിൽ അടങ്ങിയിട്ടുള്ളത് പോലെ തന്നെ തൊലിയിലും പോഷകങ്ങൾ ധാരാളമായുണ്ട്. അതിനാൽ തന്നെ മാമ്പഴത്തിന്റെ തോലോട് കൂടി കഴിക്കുന്നത് ധാരാളം വൈറ്റമിൻ സിയും ഫൈബറും നമ്മുടെ ശരീരത്തിന് ലഭിക്കാൻ കാരണമാകും.

ഓറഞ്ച്

തൊലി ഉരിയാതെ ഓറഞ്ച് കഴിക്കുന്നതിനെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഓറഞ്ചിന്റെ തൊലി ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. അതിനാൽ തന്നെ ഇതും നമുക്ക് ഭക്ഷ്യയോഗ്യമാണ്.

ഉരുളക്കിഴങ്ങ്

ലോകത്തെല്ലായിടത്തും ആളുകൾ പതിവായി കഴിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇതും ആളുകൾ തൊലി കളഞ്ഞ ശേഷം മാത്രമാണ് പാകം ചെയ്യുന്നത്. എന്നാൽ ധാരാളം ഫൈബർ അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. അതിനാൽ തന്നെ ഇത് കളയാതെ തന്നെ ഉരുളക്കിഴങ്ങ് ഭക്ഷിക്കാവുന്നതാണ്.

കിവി

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. മധുരവും പുളിപ്പും ചേർന്ന രുചിയുള്ള ഈ പഴത്തിന്റെ തൊലിയിൽ വൈറ്റമിൻ ഇ യും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.

കുക്കുമ്പർ

വൈറ്റമിനുകളും ഫൈബറും ധാരാളമായി അടങ്ങിയ ഒന്നാണ് കുക്കുമ്പറിന്റെ തൊലി. അതിനാൽ തന്നെ കുക്കുമ്പർ ആഹാരമാക്കുമ്പോൾ ഇനിമുതൽ അതിന്റെ തോല് കളയാതിരിക്കാം.

Read also: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE