യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി

By Team Member, Malabar News
Teenage GIrl Killed In UP For Not Accepting The Facebook Friend Request
Ajwa Travels

ലക്‌നൗ: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 16കാരിയെ കുത്തി കൊലപ്പെടുത്തി. കൂടാതെ പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്‌ക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൗമാരക്കാരനായ രവി എന്നയാളാണ് കേസിൽ പ്രതി. ഇയാൾക്കെതിരെ പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

മഥുരയിലെ നഗ്‌ല ബോഹ്റ ഗ്രാമത്തിൽ ഇന്നലെയോടെയാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായാണ് രവി പെൺകുട്ടിയുടെ വീട്ടിലേക്ക് വന്നത്. തുടർന്ന് കത്ത് വാങ്ങാൻ പെൺകുട്ടി രവിയുടെ അടുത്തേക്ക് വന്നപ്പോൾ അയാൾ കുട്ടിയെ കുത്തി. ഇതോടെ കുട്ടിയുടെ അമ്മ സുനിത ഓടിയെത്തുകയും, ഇയാൾ അവരെയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

ഇരുവരെയും ആക്രമിച്ച പ്രതി പിന്നീട് സ്വയം കുത്തി മരിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാഞ്ഞതാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. കുട്ടിയുടെ അമ്മ സുനിതയും പ്രതി രവിയും നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

Read also: ഭരണം ഹിറ്റ്ലറിന്റേതു പോലെയെങ്കിൽ മരണവും അങ്ങനെ തന്നെ; കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE