ലണ്ടൻ: വിംബിൾഡൺ സെമിയിൽ നിന്ന് സ്‌പാനിഷ് താരം റാഫേൽ നദാൽ പിൻമാറി. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു.
നിക്ക് കിർഗിയോസിന്റെ ആദ്യ ഗ്രാൻസ്ളാം ഫൈനലാണിത്. മറ്റൊരു സെമിയിൽ നൊവാക് ജോക്കോവിച്ചും കാമറൂൺ നോറിയും തമ്മിൽ ഏറ്റുമുട്ടും. ഈ മൽസരത്തിലെ വിജയിയെ ഫൈനനിൽ കിർഗിയോസ് നേരിടും.
അതേസമയം ഒരാഴ്‌ചയോളമായി നദാലിനെ പേശിവേദന അലട്ടിയിരുന്നു. ബുധനാഴ്‌ച നടന്ന ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടത്. മൽസര ശേഷം വയറ്റിൽ രൂക്ഷമായ വേദന അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പേശികൾക്ക് പൊട്ടലേറ്റെന്ന് സ്‌ഥിരീകരിച്ചത്.
Most Read: കെ ഫോണിന് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി








































