കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച വിദ്യാർഥിയെ മർദ്ദിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്‌റ്റലിൽ വച്ച് വിദ്യാർഥിക്ക് നേരെ മർദ്ദനം ഉണ്ടായത്. റെക്കോഡ് എഴുതി തരണമെന്ന് വിദ്യാർഥിയോട് ആവശ്യപ്പെട്ടെങ്കിലും, അത് ചെയ്യാൻ വിദ്യാർഥി കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് അവസാന വർഷ വിദ്യാർഥികൾ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ തുടർ നടപടികൾക്കായി ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ റാഗിങ് പരാതിയെ തുടർന്ന് 19 വിദ്യാർഥികളെ ക്ളാസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും റാഗിങ് പരാതി ഉയർന്നത്.
Most Read: സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍







































