റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. സന്ദര്‍ശക വിസ അവസാനിക്കാന്‍ ഏഴോ അതില്‍ കുറവോ ദിവസം അവശേഷിക്കുമ്പോഴാണ് വിസയുടെ കാലാവധി നീട്ടുന്നതിനായി അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈന്‍ വഴി വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്. വിസ കാലാവധി അവസാനിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ കാലാവധി നീട്ടാനായി അപേക്ഷിക്കണം. അപേക്ഷിക്കുന്ന സമയത്ത് സന്ദര്ശകന് രാജ്യത്തിന് അകത്തായിരിക്കണം. ഒപ്പം തന്നെ ഗതാഗത നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിഴ അടച്ചിരിക്കണം. വിസ ദീര്‍ഘിപ്പിക്കുന്ന കാലയളവിലേക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ്, സാധുവായ പാസ്പോര്‍ട്ട് എന്നിവയും ഉണ്ടായിരിക്കണം. വിസ ദീര്‍ഘിപ്പിക്കുന്നതിനുള്ള ഫീസ് അടച്ചിരിക്കണം. കൂടാതെ വിസ കാലാവധി നീട്ടിയ ശേഷം വിസയിലെ ആകെ കാലാവധി സൗദിയില്‍ പ്രവേശിച്ച ദിവസം മുതല്‍ 180 ദിവസത്തില്‍ കൂടാനും പാടില്ല എന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : ‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി







































