‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി

By Staff Reporter, Malabar News
MALABARNEWS-SJAYASHANKAR
Ajwa Travels

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇതിന്റെ ഗതി ഇന്ത്യ നിരീക്ഷിക്കുക ആണെന്നും മന്ത്രി പറഞ്ഞു.

മാദ്ധ്യമങ്ങളോട് സംസാരിക്കവേ സെപ്റ്റംബറില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

‘ഞങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു, എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണം എന്ന് തന്നെയാണ് ചര്‍ച്ചയില്‍ തീരുമാനിച്ചതും. പിന്നീട് സൈനിക തലത്തിലുള്ള കൂടിക്കാഴ്‌ചകള്‍ നടന്നിട്ടുണ്ട്, ഇവയില്‍ ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞരും പങ്കെടുത്തിട്ടുണ്ട്’ അദ്ദേഹം വ്യക്‌തമാക്കി.

‘ സൈന്യം കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണ്, നിയന്ത്രണരേഖയില്‍ പട്രോളിംഗ് നടത്തുണ്ട്, ചര്‍ച്ചകള്‍ തുടരുന്നു, എന്നാല്‍ അന്തിമതീരുമാനം മുന്‍കൂട്ടി പറയാന്‍ കഴിയില്ല’ ജയശങ്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മേഖലയില്‍ കടന്നുകയറാനുള്ള ചൈനയുടെ ശ്രമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയത്. പിന്നീട് ഗല്‍വാനില്‍ സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ നയതന്ത്ര ബന്ധം പോലും ഒഴിവാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

Read Also: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ല; വിദേശ കാര്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE