കുമ്പള: സ്‌പോർട്സ് കടയിൽ ജേഴ്‌സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്‌റ്റിൽ. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്‌റഫ് (ആസിഫ് 28) നെയാണ് കുമ്പള എസ്‌ഐ വികെ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ബന്തിയോട്ടെ ഒരു സ്‌പോർട്സ് കടയിലാണ് സംഭവം.
മാതൃസഹോദരനോടൊപ്പം കടയിലേക്കു ജേഴ്‌സി വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വസ്‌ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചു കൊടുത്ത സ്‌റ്റോർ റൂമിലേക്കു പെൺകുട്ടി പോവുകയായിരുന്നു. ജേഴ്‌സി ഇടാൻ ശ്രമിക്കുന്നതിനിടെയാണു സമീപത്ത് ക്യാമറ ഓൺ ചെയ്‌തു വെച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി ഫോണുമായി മാതൃസഹോദരന്റെ അടുത്തെത്തി വിവരങ്ങൾ പറഞ്ഞു. തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകുകയായിരുന്നു.
Most Read: ‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്‌സി, തിരുവനന്തപുരത്ത് തുടക്കം






































