‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്‌സി, തിരുവനന്തപുരത്ത് തുടക്കം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഊബറും ഒലയും പോലെ ഇനി നമുക്കുമുണ്ട് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്‌സി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഒലെയ്‌ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്‌സി സംവിധാനമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

ഊബർ, ഒല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്‌സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ്‌ വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദ്ദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്‌ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്‌റ്റ്‌വെയർ, ജിപിഎസ് ഏകോപനം, കോൾ സെന്റർ എന്നിവ സജ്‌ജമായി കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്‌സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE