കണ്ണൂരും കോഴിക്കോട്ടും മലവെള്ളപാച്ചിൽ; ഉരുൾപൊട്ടൽ ഭീതി

By News Desk, Malabar News
Landslide-konni
Representational Image
Ajwa Travels

കോഴിക്കോട്: കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയം. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപാച്ചിലാണ്.

മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളിൽ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയിൽ ശനിയാഴ്‌ച രാവിലെ മുതൽ തുടങ്ങിയ ശക്‌തമായ മഴ ഇപ്പോഴും തുടരുകയാണ്.

മലവെള്ളപാച്ചിലിനെ തുടർന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മലപ്പുറം കരുവാരക്കുണ്ടിലും ശക്‌തമായ മഴയും മലവെള്ളപാച്ചിലുമുണ്ട്. കൽക്കുണ്ട്, കേരളംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപാച്ചിൽ. ഒലിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.

Most Read: കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE