കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ

By News Desk, Malabar News
Tribal Girl Gang Raped In West Bengal
Ajwa Travels

തിരുവനന്തപുരം: കഠിനംകുളത്തെ കോൺവെന്റിൽ കയറി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.

വലിയതുറ സ്വദേശികളായ മെഴ്‌സൺ, രഞ്‌ജിത്ത്‌, അരുൺ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. കോൺവെന്റിന്റെ മതിൽ ചാടി മൂന്നുപേരും പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.

പെൺകുട്ടികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്‌റ്റഡിയിലുള്ളവർക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് കരുതുന്നു.

Most Read: വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE