വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

7 ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തദ്ദേശീയർ നടത്തുന്ന സമരത്തെ പ്രതിരോധിക്കാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമരങ്ങളെ അടിച്ചൊതുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് അദാനി ഗ്രൂപ്പിന്റെ ഈ നീക്കമെന്ന് സമരക്കാർ പറയുന്നു.

By Central Desk, Malabar News
Vizhinjam needs the protection of the Central Army; Adani Group in High Court
Image courtesy to PTI
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയനീക്കവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും നാശനഷ്‌ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കാനാണ് ഹരജിയിലെ പ്രധാന ആവശ്യം.

സമാനമായ ഹർജിയുമായി തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണം ഉണ്ടാക്കുമെന്നും വീടുകൾ നഷ്‍ടമായവരെ പുനരധിവസിപ്പിക്കണമെന്നും ഉൾപ്പെടെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തദ്ദേശീയരുടെ സമരം. അദാനി ഗ്രൂപ്പ് നടത്തുന്ന തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്.

സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക് സർക്കാരിന് സാധിച്ചില്ല. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ച പരജായപ്പെടുകയും ചെയ്‌തിരുന്നു. ഇതിനാൽ, പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു.എന്നാൽ, സമരം തുടരുമെന്ന് സമര നേതൃത്വവും അറിയിച്ചു.

സമരക്കാർ പൊലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി. പദ്ധതിപ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോൾ പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാൻ പൊലീസ് തയാറായില്ല – ഹർജിയിൽ അദാനി ഗ്രൂപ്പ് പറയുന്നു.

Most Read: അമിത്‌ഷായുടെ ചെരുപ്പെടുത്ത് ബിജെപി അദ്ധ്യക്ഷൻ: രാജാടിമത്വം തിരിച്ചുവരുന്നെന്ന് സോഷ്യൽമീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE