വിലക്കയറ്റം; കോൺഗ്രസിന്റെ മെഗാറാലി രാംലീല മൈതാനത്ത് ഇന്നാരംഭിക്കും

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിന് എതിരെ കഴിഞ്ഞ മാസം 17 മുതല്‍ ആരംഭിച്ച കോൺഗ്രസിന്റെ 'മെഹംഗായി പർ ഹല്ല ബോൽ റാലി' ഇന്ന് സമാപിക്കും. രാംലീല മൈതാനത്ത് നടക്കുന്ന സമാപന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക. അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

By Central Desk, Malabar News
Pricehike_Congress mega rally will start today at Ramlila Maidan
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നയിക്കുന്ന മെഗാറാലിക്ക് രാംലീല മൈതാനത്ത് ഇന്ന് തുടക്കമാകുമെന്ന് കോൺഗ്രസ്. ജനദ്രോഹ, ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ബ്ളോക്-ജില്ല-സംസ്‌ഥാന തലങ്ങളിലായി രാജ്യമാകമാനം മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ് മെഹംഗായി പർ ഹല്ല ബോൽ റാലി. സമരത്തിന്റെ ഔദ്യോഗിക സമാപനമാണ് രാംലീല മൈതാനത്ത് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് രാംലീല മൈതാനത്തും പരിസരത്തും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. റാലിയിയെ അഭിസംബോധന ചെയ്‌ത്‌ ഇന്ന് ഉച്ചക്ക് രാഹുൽ ഗാന്ധി സംസാരിക്കും.

രാജ്യത്തെ മുഴുവൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിൽ നിന്നും റാലിക്ക് പങ്കാളിത്തം ഉണ്ടാകും. രാഹുൽ ഗാന്ധിയാകും റാലിക്ക് നേതൃത്വം നൽകുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുമോ എന്നതിൽ വ്യക്‌തതയില്ല. രാജ്യത്തെ ജനങ്ങളെ വിലക്കയറ്റം ബാധിക്കുമ്പോഴും എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുന്നതിലും തിരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിക്കാനുമാണ് ബിജെപിയുടെ ശ്രദ്ധയെന്ന് കോൺഗ്രസ് വിമർശിച്ചു.

അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാനുള്ള സാധ്യതാ റിപ്പോർട്ടുകൾ എഐസിസി നേതൃത്വം തള്ളി. അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധിയെന്നാണ് വിവരം. സോണിയ ഗാന്ധി ചികിൽസാർഥം വിദേശത്തായതിനാല്‍ റാലിയിൽ പെങ്കടുക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർടുകൾ.

Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE