മാന്നാർ: റോഡിൽ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് മാന്നാർ കുരട്ടിക്കാട് സ്വദേശിയായ തെള്ളികിഴക്കേതിൽ രാഗേഷ്. മാന്നാർ യുഐടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും വഴിയാണ് തൃക്കുരട്ടി മഹാദേഹ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ റോഡിൽ നിന്ന് ഒരു പേഴ്‌സ് കളഞ്ഞു കിട്ടിയത്.
ഉടൻ തന്നെ യുവാവ് ആ പേഴ്‌സുമായി മാന്നാർ പോലീസ് സ്‌റ്റേഷനിൽ എത്തി പേഴ്‌സ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്‌തു. എന്നാൽ, ഇതിന് മുൻപ് തന്നെ പേഴ്‌സ് കളഞ്ഞുപോയതായി മാന്നാർ വൈദ്യുതി ബോർഡിലെ ജീവനക്കാരനായ അമൽ സ്‌റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.
തുടർന്ന് അമലിനെ പോലീസ് പേഴ്‌സ് കിട്ടിയ വിവരം വിളിച്ചു അറിയിക്കുകയായിരുന്നു. സ്‌റ്റേഷനിൽ എത്തി രാഗേഷ് അമലിന് പേഴ്‌സ് കൈമാറി. രജീഷിന്റെ നല്ല മനസിനെ പോലീസുകാർ അഭിനന്ദിച്ചു. പേഴ്‌സ് കളഞ്ഞുപോയതോർത്ത് ദുഖിച്ചിരുന്ന അമൽ, പണം തിരികെ ലഭിച്ച സന്തോഷം രാഗേഷുമായി പങ്കുവെച്ചു.
Most Read: മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി






































