മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്‌ലർ രണ്ടിടങ്ങളിൽ നിന്ന് പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്‌ലർ ഇന്ന് പുലർച്ചെ 12.20ന് നാലാം 1.10 ഓടെ എട്ടാം വളവും പിന്നിട്ടു. പുലർച്ചെ അഞ്ചുമണിയോടെ ചുരം കടക്കുകയും ചെയ്‌തു.

By Trainee Reporter, Malabar News
Thamaraseri churam

വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ട് മണി മുതൽ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്‌ലർ രണ്ടിടങ്ങളിൽ നിന്ന് പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്‌ലർ ഇന്ന് പുലർച്ചെ 12.20ന് നാലാം 1.10 ഓടെ എട്ടാം വളവും പിന്നിട്ടു. പുലർച്ചെ അഞ്ചുമണിയോടെ ചുരം കടക്കുകയും ചെയ്‌തു. ഇതോടെ അനിശ്‌ചിതത്വത്തിൽ ആയിരുന്ന മിഷൻ വിജയകരമായി പൂർത്തീകരിച്ചു.

താമരശേരി ഡിവൈഎസ്‌പി ടികെ അഷ്‌റഫിന്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശേരി തഹസിൽദാർ സി സുബൈർ, ഫോറസ്‌റ്റ് റെയ്‌ഞ്ചർ രാജീവ് കുമാർ, എന്നിവരുടെ ഉദ്യോഗസ്‌ഥരും സ്‌ഥലത്ത്‌ എത്തിയിരുന്നു. പോലീസ്, അഗ്‌നിരക്ഷാ സേന, എന്നിവരുടെ സഹായത്തോടെയാണ് ട്രെയ്‌ലറുകളെ ചുരം കടത്തിയത്.

ചുരം കയറിയാൽ ചുരത്തിലെ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന ആശങ്കയിൽ തടഞ്ഞിട്ട ട്രെയ്‌ലറുകൾ മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് സംവിധാനങ്ങൾ ഏർപ്പെടുത്തി ചുരം കയറാൻ അനുവദിച്ചത്. നെസ്‌ലെ കമ്പനിക്ക് വേണ്ടി പാൽപ്പൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്‌ത കൂറ്റൻ യന്ത്രങ്ങലുമായി കർണാടകയിലെ നഞ്ചങ്കോട്ടേക്ക് പുറപ്പെട്ട രണ്ടു ട്രെയ്‌ലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശേരിക്ക് അടുത്ത് ദേശീയപാതയിലും പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടത്.

16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂർണമായി തടസപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നൽകാതിരുന്നത്. രാത്രി 11 മണിക്കും രാവിലെ അഞ്ചു മണിക്കും ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായി ഒഴിച്ചിട്ടിരുന്നത്.

Most Read: ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാജ്ഭവനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE