കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് എയർപോർട്ടിൽ നിന്നും ഉരുവച്ചാൽ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച ടവേര കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് താമരശേരി തച്ചംപൊയിലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. നാല് സ്കൂട്ടറുകളിലും കാറിലും ഇടിച്ചായിരുന്നു പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറിയത്. റോഡരികിൽ നിൽക്കുകയായിരുന്ന ഒരാൾക്ക് പരിക്കേറ്റു. തച്ചംപൊയിൽ നെറോംപാറമ്മൽ വിജയനാണ് പരിക്കേറ്റത്. ബാലുശേരി ഭാഗത്ത് നിന്ന് വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
Most Read: കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്







































