പാലക്കാട്: ചിറ്റൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്‌ണനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫൈനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്നും ജയകൃഷ്‌ണൻ വായ്‌പ എടുത്തിരുന്നു. ആഴ്‌ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാൽ, തിരിച്ചടവ് മുടങ്ങിയതോടെ സ്‌ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. ചിറ്റൂരിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്‌ഥാപനത്തിൽ നിന്നാണ് ജയകൃഷ്‌ണൻ വായ്‌പയെടുത്തത്.
Most Read: പിവി അൻവറിന് നിർണായകം; മിച്ചഭൂമി കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ







































