തിരുവനന്തപുരം: സഖാവ് വി എസ് അച്യുതാനന്ദന് 97 വയസ്. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച ഒരേയൊരു നേതാവാണ് വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്‌ഥാപക നേതാക്കളിലൊരാളും നിലവില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനുമായ വി എസ്, വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ വസതിയായ കവടിയാര്‍ ഹൗസില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ തലച്ചോറിലുണ്ടായ രക്‌തസ്രാവത്തെ തുടര്‍ന്നാണ് ഡോക്റ്റര്‍മാര്‍ വി എസിന് പൂര്‍ണവിശ്രമം നിര്‍ദ്ദേശിച്ചത്.
Read also: സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും








































