സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും

By Syndicated , Malabar News
Rahul_Malabar news
Ajwa Travels

മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കെപിസിസി സെക്രട്ടറി കെപി നൗഷാദ്, മഹിള കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്ന എന്നിവര്‍ നിവേദനം നല്‍കി.

വിഷയത്തില്‍ ഗൗരവതരമായ ഇടപെടലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. യുപി കോണ്‍ഗ്രസിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി വിഷയത്തില്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഞായറാഴ്‌ച സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. മലപ്പുറത്ത് പ്രത്യേക പ്രതിഷേധ പരിപാടിയില്‍ ടിഎന്‍ പ്രതാപന്‍ എംപി സംസാരിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡെല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ് പോര്‍ട്ടലിന്റെ പ്രതിനിധിയും ആയിരുന്നു അദ്ദേഹം.

Read also:  ജേര്‍ണലിസ്റ്റ് സിദ്ദീഖ് കാപ്പന്‍; യോഗി സര്‍ക്കാറിന്റെ ‘ഭയം’ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ധനമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE