പാലക്കാട്: വണ്ടാഴിയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജങ്ഷൻ പന്നിക്കുന്ന് കാരൂർ പുത്തൻപുരയ്‌ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടമ്മയെ സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീൻ വിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ്, ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്‌തമായത്.
തോട്ടത്തിൽ പന്നിക്ക് കെണി വെക്കുമ്പോൾ അതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. രണ്ടേക്കറോളം വരുന്നതാണ് ഇവരുടെ തോട്ടം. വന്യജീവിശല്യം കൂടുതലായുള്ള മേഖലയാണിത്. ഗ്രേസി ഒറ്റക്കാണ് താമസിക്കുന്നത്. രാവിലെ വൈദ്യുതിക്കെണി മാറ്റാൻ പോയപ്പോഴായിരിക്കാം ഷോക്കേറ്റതെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടത്തിൽ റെക്കോർഡ് മറികടന്ന് ഇന്ത്യ