എറണാകുളം: പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിലാണ് 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിൽ തുണിയിൽ പൊതിഞ്ഞു പ്ളാസ്റ്റിക് കവറിലാക്കിയ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞു മരണത്തിന് കീഴടങ്ങി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
Most Read| സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ