പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സമയത്ത് മാർക്കറ്റിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീ ആളിക്കത്തുന്നത് കണ്ട് പ്രദേശവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. മാർക്കറ്റിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
Most Read| പരസ്യ പ്രചാരണത്തിന് ഒരേയൊരു ദിനം മാത്രം; കേരളം വെള്ളിയാഴ്ച ബൂത്തിലേക്ക്







































