തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്. എല്ലാ ജില്ലകളിലും 15ആം തീയതി വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക താപനിലാ മുന്നറിയിപ്പില്ല.
എല്ലാ ജില്ലകളിലും പകൽ താപനില താഴ്ന്നിട്ടുണ്ട്. ഏറ്റവും ഉയർന്ന ചൂട് കൊല്ലത്താണ് രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെൽഷ്യസാണ് താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 14ന് പത്തനംതിട്ട ജില്ലയിലും 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട് ആണ്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്