മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുംബൈ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകൾ സ്‌ഥാപിച്ച് കനത്ത പരിശോധന നടക്കുകയാണ്. മൊബൈൽ സ്‌ക്വാഡുകളുടെ പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്. മുംബൈ മഹാനഗരമാകെ കനത്ത ജാഗ്രതയിലാണ്.
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മുംബൈ നഗരത്തിലെ പാർലമെന്റ് മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തുന്നത്. മുംബൈ നോർത്ത്- വെസ്‌റ്റ്, മുംബൈ നോർത്ത്- ഈസ്‌റ്റ്, മുംബൈ നോർത്ത്- സെൻട്രൽ, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ സൗത്ത് എന്നിവയാണ് നാളെ വിധി കുറിക്കുന്നത്. മുംബൈയിലെ ആറ് സീറ്റുകൾക്ക് പുറമെ മഹാരാഷ്‌ട്രയിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പും നാളെ നടക്കും.
മഹാരാഷ്‌ട്രയിലെ താനെ, കല്യാൺ, പൽഘാർ, ഥുലെ, മാഷിക്, ഭിവാണ്ടി, ദിണ്ടോരി എന്നീ മണ്ഡലങ്ങളും നാളെ പോളിങ് ബൂത്തിലെത്തും. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്‌ട്രയിലെ ജനവിധി ദേശീയ രാഷ്‌ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പരമപ്രധാനമാണ്. 80 സീറ്റുള്ള യുപി കഴിഞ്ഞ ഏറ്റവും കൂടുതൽ സീറ്റുകളുള്ളത് മഹാരാഷ്‌ട്രയിലാണ്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്