കണ്ണൂർ: പയ്യന്നൂരിൽ വൻ കവർച്ച. പയ്യന്നൂർ പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട് കുത്തിപ്പൊളിച്ചാണ് 75 പവൻ സ്വർണം കവർന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭർത്താവിനൊപ്പം ആയിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോഴാണ് മുന്നിലെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. ഒരു മുറിയിൽ നിന്ന് കമ്പിപ്പാരയും മറ്റൊരു മുറിയിൽ നിന്ന് കത്തിയും വാളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം