ദുബായ്: യുഎഇയിൽ വിസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്‌ക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആർഎഫ്‌എ). നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വിസ സ്‌റ്റാംപ് ചെയ്‌ത് ലഭിക്കുമായിരുന്ന സൗകര്യം ഇനിയുണ്ടാകില്ല.
മുൻകൂട്ടി ഓൺലൈനിലൂടെ അപേക്ഷിച്ച് വിസ ലഭിച്ച ശേഷമേ യാത്ര ചെയ്യാവൂ. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുക. 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വിസ, യുകെ, യൂറോപ്യൻ യൂണിയൻ വിസ എന്നിവ ഉള്ളവർക്കാണ് വിസ ഓൺ അറൈവലിന് അനുമതിയുള്ളത്. വിസ ഫീസും വർധിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടക്കണം. നേരത്തെ 150 ദിർഹമായിരുന്നു വിമാനത്താവളത്തിലെ ഫീസ്. http://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലാണ് വിസയ്‌ക്ക് അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ട്, യുകെ/യുഎസ് വിസ, വെളുത്ത പശ്‌ചാത്തലത്തിലുള്ള ഫോട്ടോ എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അപേക്ഷിച്ച് 48 മണിക്കൂറിനകം വിസ ലഭിക്കും.
വിസ ലഭിക്കാൻ
* അപേക്ഷകന് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്കുകൾ ഉണ്ടാകരുത്
* പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസം കാലാവധി ഉണ്ടാവണം
* യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ വിസയ്‌ക്ക് കുറഞ്ഞത് ആറുമാസം കാലാവധിയുണ്ടാകണം.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം