കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട്ട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസും ഇവർ സഞ്ചരിച്ച ബൈക്കും വെസ്‌റ്റ് ഹില്ലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമർനാഥ് മരിച്ചു.
Most Read| സ്വകാര്യ നഴ്‌സിങ് പ്രവേശനം; സർക്കാരുമായി യോജിച്ച് നീങ്ങാൻ തീരുമാനം






































