നോർവേ: ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രജ്ഞാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ളാസിക്കൽ ഫോർമാറ്റിൽ കാൾസനെ പ്രജ്ഞാനന്ദ തോൽപ്പിക്കുന്നത്.
മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ളാസിക്കൽ ചെസ്സിലെ പ്രജ്ഞാനന്ദന്റെ ജയം അമ്പരിപ്പിക്കുന്ന നേട്ടമെന്നാണ് വിലയിരുത്തൽ. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18-കാരനായ പ്രജ്ഞാനന്ദ കളിച്ചത്.
ഇതോടെ, 5.5 പോയിന്റോടെ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി നേരിട്ട കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസന്റെ ജൻമനാട് കൂടിയാണ് നോർവേ. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയാണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം







































