ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജ്, സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ്, വിഴുപ്പുരം സർക്കാർ മെഡിക്കൽ കോളേജ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിലാണ് ഗുരുതരാവസ്ഥയിൽ ഉള്ളവർ ചികിൽസ തേടിയെത്തിരിക്കുന്നത്. 135 പേർ ചികിൽസയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ പേർ ചികിൽസയിലുള്ള കള്ളക്കുറിച്ചി മെഡിക്കൽ കോളേജിലേക്ക് 71 അംഗ മെഡിക്കൽ സംഘത്തെ സർക്കാർ അയച്ചിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലാണ്. വ്യാജമദ്യം നിർമിച്ച ചിന്നദുരൈയെ കടലൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.
Most Read| കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി







































