കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി

ഒരു ടൺ മണ്ണിൽ നിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

By Trainee Reporter, Malabar News
kgf resume gold mining operations
Rep. Image
Ajwa Travels

ബെംഗളൂരു: കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലോമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽ നിന്ന് വീണ്ടും സ്വർണം വേർതിരിക്കാനാണ് പദ്ധതി.

1003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണ് വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽ നിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിന് നൽകാനുള്ള 724 കോടി രൂപയ്‌ക്ക് പകരമായി കമ്പനിയുടെ പേരിലുള്ള 2330 ഏക്കർ ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE