തിരുവനന്തപുരം: മുന്‍ മന്ത്രി സി ദിവാകരന്‍ എം എല്‍ എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് എം എല്‍ എയെ ചികില്‍സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികള്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിയിട്ടുണ്ടെന്നും അത്യാവശ്യ കാര്യങ്ങള്‍ അറിയിക്കാന്‍ സ്‌റ്റാഫുമായി ബന്ധപ്പെടാനും എം എല്‍ എ അറിയിച്ചു. കഴിഞ്ഞ ദിവസം എം എൽ എയുടെ ഡ്രൈവർക്കും രോഗം സ്‌ഥിരീകരിച്ചിരുന്നു.
Read also: എന്റെ വാക്കുകള്‍ ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍






































