മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ കോഴ വാങ്ങിയെന്ന് പരാതി

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്‌ രംഗത്തെത്തിയിട്ടുണ്ട്.

By Desk Reporter, Malabar News
bribe in the name of Minister P A Muhammad Riyas
Image credit | FB@PA Muhammad Riyas | Cropped By MN
Ajwa Travels

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മറ്റൊരു കോഴ ആരോപണം കൂടി ഉയരുന്നു. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് യുവജന നേതാവും ഏരിയാ സെന്റർ അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് വിവരങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്‌ഥാനം വാഗ്‌ദാനം ചെയ്‌ത്‌ ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സാമ്പത്തിക ഇടപാട് വ്യക്‌തമാക്കുന്ന ശബ്‌ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന.

അതേസമയം, പൊലീസിൽ പരാതി നൽകിയിട്ടില്ല. തന്റെ പേരിൽ നടന്ന കോഴ ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടി പരാതി വിശദമായി പരിശോധിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എന്നുമാണ് സൂചന. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

KAUTHUKAM | ഇന്ത്യക്കാരി പശുവിനെ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE