മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
റേഞ്ച് ഇൻസ്‌പെക്‌ടർ പിടി യേശുദാസൻ, ഗ്രേഡ് ആസ്. എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ എടികെ രാമചന്ദ്രൻ, കെ ചന്തു, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഇഓ അഞ്ജു ലക്ഷ്‌മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഏക്സൈസും പോലീസും പ്രദേശത്തെ മറ്റു ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്.
Most Read| അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു







































